പാട്ടപ്പുരയിടം പാലം സമീപന പാതയ്ക്ക് ഫണ്ടില്ല

ആനിക്കാട് പഞ്ചായത്തിലെ പുന്നവേലി വലിയതോട്ടിലെ പാട്ടപ്പുരയിടം പാലം നിർമാണം അവസാനഘട്ടത്തിലേക്ക്. ബലക്ഷയത്തിലായിരുന്ന പാലം പൊളിച്ചുമാറ്റി ഇതേസ്ഥലത്ത് എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽനിന്നു 40 ലക്ഷം രൂപ ചെലവഴിച്ചാണു വീതിയുള്ള പാലം നിർമിച്ചത്. 

വാഹനങ്ങൾക്ക് സുഗമായി സഞ്ചരിക്കാൻ കഴിയുന്നവിധത്തിലാണു പുതിയ പാലം നിർമിച്ചിരിക്കുന്നത്. പാലത്തോടു ചേർന്ന് സിഎംഎൽആർആർസി പദ്ധതിയിൽനിന്നു 10 ലക്ഷം രൂപ വിനിയോഗിച്ച് സമീപനപാതയുമായി യോജിപ്പിക്കുന്നതിനു കോൺക്രീറ്റ് പ്രവൃത്തികളും നടത്തിയിട്ടുണ്ട്. 

എന്നാൽ, സമീപനപാത നിർമിക്കാൻ കൂടി തുക കണ്ടെത്തിയാൽ മാത്രമേ പാലത്തിൽകൂടി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയൂ. സമീപനപാതയ്ക്കും പാത നവീകരണത്തിനും തുക അനുവദിച്ച് റോഡ് പ്രയോജനപ്പെടുത്താൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ