കടുവാക്കുഴിയിൽ ശക്‌തമായ കാറ്റിലും മഴയിലും നാശനഷ്ടം

 ശക്‌തമായ കാറ്റിലും മഴയിലും കല്ലൂപ്പാറ കടുവാക്കുഴി മേഖലയിൽ നാശം വിതച്ചു. പൊയ്ക്കുടിപ്പടി-അരീക്കൽ റോഡിൽ വെള്ളിയാഴ്ച രണ്ടരയോടെയാണ് കാറ്റടിച്ചത്. കല്ലൂപ്പാറ പഞ്ചായത്ത്‌ രണ്ടാം വാർഡിലെ കാഞ്ഞിരത്തിങ്കൽ പ്രദേശത്ത് പ്ലാവ് വൈദ്യുതി ലൈനിലേക്ക് വീണ് ട്രാൻസ്‌ഫോർമർ ചരിഞ്ഞു. നാല് പോസ്റ്റുകളും തകർന്നു. കൈമല രാജമ്മയുടെ പുരയിടത്തിലെ തേക്ക് മരം കിണറിന് മുകളിലേക്ക് വീണു. വൈദ്യുതിവിതരണവും റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ