കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 26ന് പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്‌സ് കോട്ടയം, ഏറ്റുമാനൂര്‍, മുത്തൂര്‍, തിരുവല്ല എന്നിവിടങ്ങളിലേക്ക് സെയില്‍സ് ട്രെയിനീസ്, എക്സിക്യൂട്ടീവ്സ്, ഫ്ലോര്‍ഹോസ്റ്റസ്, സെക്യൂരിറ്റി ഗാര്‍ഡ്സ് (സ്ത്രീ, പുരുഷന്‍), ഡ്രൈവര്‍, ഡെസ്പാച്ച് ക്ലാര്‍ക്ക്, വിഷ്വല്‍ മെര്‍ക്കന്‍ഡൈസര്‍ എന്നീ വേക്കന്‍സികളുടെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തും.
എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള 20-45 ഇടയില്‍ പ്രായപരിധിയുള്ള യുവതി യുവാക്കള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള വിവരങ്ങൾ വായിച്ചു നോക്കുക. ഫോണ്‍: 0481 2563451, 2565452.
കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്‌സ് , ഏറ്റുമാനൂർ, മുത്തൂർ , തിരുവല്ല ഷോറൂമുകളിലെ എൺപതോളം ഒഴിവുകളിലേക്ക് ജൂലൈ 26 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു.
sslc /+2 വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 45നും ഇടയിൽ പ്രായമുള്ള കേരത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള യുവതി യുവാക്കൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോ ഡേറ്റയുമായി നേരിട്ടെത്തി ചേരുക.