വെണ്ണിക്കുളത്ത്‌ നിയന്ത്രണംവിട്ട് കാർ മറിഞ്ഞു

 വെണ്ണിക്കുളം-വാളക്കുഴി റോഡിൽ നിയന്ത്രണം വിട്ട് പതിനഞ്ച് അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. വണ്ടി ഓടിച്ചിരുന്ന റയിൽവേ എക്സിക്യുട്ടീവ് എൻജിനീയർ അയ്യങ്കോവിൽ ജോർജ് കുരുവിളയ്ക്ക്‌ (ബിജു-52) പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെയാണ് അപകടം. ബ്രേക്ക് എന്ന് കരുതി ആക്സിലേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. നാട്ടുകാരെത്തി വണ്ടിയുടെ ചില്ലുകൾ തകർത്താണ് ബിജുവിനെ പുറത്തെടുത്തത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ