കെ ജെ യൂ പത്തനംതിട്ട ജില്ലാ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനവും കുടുംബസംഘവും നടന്നു

 കെ ജെ യൂ പത്തനംതിട്ട ജില്ലാ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനവും കുടുംബസംഘവും ഇന്നലെ കോഴഞ്ചേരി തെക്കേമലയിൽ നടന്നു. കേരള ജേർണലിസ്റ് യൂണിയൻ പത്തനംതിട്ട ആക്ടിങ് പ്രസിഡന്റ് ശ്രീ. ജിജു വൈക്കത്തുശ്ശേരി അധ്യക്ഷത വഹിച്ചു. 

സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ മീറ്റിംഗ് ഉദ്ഘാടനവും, യൂണിയന്‍ പ്രവര്‍ത്തകരേയും, അവരുടെ ഭാര്യയെയും ഉള്‍പ്പെടുത്തിയുള്ള സ്വത്രന്ത ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ ഉദ്ഘാടവും നിർവഹിക്കുകയും ചെയ്തു.

ശ്രീ. ആന്റോ ആന്റണി എം.പി., ശ്രീ. മാത്യു.ടി തോമസ്‌ MLA, ശ്രീ. പ്രമോദ്‌ നാരായണന്‍ MLA, ശ്രീ.കെ.യു. ജനീഷ്‌ കുമാര്‍ MLA തുടങ്ങിയവർ പ്രസംഗിച്ചു. 

ചടങ്ങില്‍ ജില്ലയുടെ വൃത്യസ്ഥ മേഖലകളില്‍ ഈടുറ്റ സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളായ റവ.ഫാ. സിജോ പന്തപ്പള്ളില്‍, ശ്രീ. സാം എബ്രഹാം കലമണ്ണില്‍, ശ്രീ അജയന്‍ വല്യുഴത്തില്‍, ശ്രീ. കെ. രമേശന്‍ എന്നീവരെ ആദരിക്കുകയും ചെയ്തു. കെ.ജെ.യു അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള മെറിറ്റ്‌ അവാര്‍ഡ്‌ ദാനവും, കുടുംബാംഗങ്ങള്‍ക്കുള്ള ഉപഹാര വിതരണം നടന്നു.

Kerala Journalists Union Patahnamthitta Meeting

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ