മല്ലപ്പളളിയിൽ തെരുവു നായ്ക്കള്‍ക്കു പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ്‌ നടത്തി

തെരുവുനായ്ക്കള്‍ക്കു പേവിഷ ബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പു നല്‍കി മല്ലപ്പള്ളി പഞ്ചായത്ത്‌. പേവിഷബാധ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പേവിഷ മുക്ത പഞ്ചായത്ത്‌ എന്ന ലക്ഷ്യം കൈവരിക്കാന്‍ വിവിധയിടങ്ങളില്‍ പഞ്ചായത്ത്‌, മൃഗാശുപ്രതി എന്നിവയുടെ നേതൃത്വത്തില്‍ കുത്തിവയ്പ്‌ നടത്തിയത്‌. 

കൊല്ലം ജില്ലയില്‍ നിന്നെത്തിയ ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചവരുടെ സഹാത്തോടെയാണു പേവിഷ ബാധയ്‌ക്കെതിരെ കുത്തിവയ്പ്‌ നടന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത കുര്യാക്കോസ്‌, വൈസ്‌ പ്രസിഡന്റ റെജി പണിക്കമുറി, അംഗങ്ങളായ സജി ഡേവിഡ്‌, ബിജു പുറത്തൂടന്‍, ബിന്ദു മേരി തോമസ്‌, എസ്‌. വിദ്യാമോള്‍, അസിസ്റ്റന്റ്‌ പ്രൊജക്ട്‌ ഓഫിസര്‍ ഡോ. മാത്യു ഫിലിപ്‌, ഡോ. സുബിയന്‍, മിനികുമാരി എന്നിവരുടെ നേതൃത്വത്തിലാണ്‌ കുത്തിവയ്പ്‌ നടന്നത്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ