പുറമറ്റത്തു കഞ്ചാവുചെടി വളർത്തിയ കേസിലെ പ്രതി കീഴടങ്ങി

 വീടിനോട് ചേർന്ന അയൽവാസിയുടെ പറമ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പുറമറ്റം മുണ്ടമല വടക്കേവീട്ടിൽ സുനിൽ (22) കോടതിയിൽ കീഴടങ്ങി. കഞ്ചാവ് കൈവശം വെച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. ഒക്ടോബർ 10-ന് കോടതിയിൽ കീഴടങ്ങിയ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഈ വർഷം ജൂൺ ഒൻപതിന് ജില്ലാ പോലീസ് മേധാവിക്ക്‌ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, അന്നത്തെ നർകോട്ടിക് സെൽ ഡിവൈ.എസ്.പി.യും നിലവിൽ പത്തനംതിട്ട അഡിഷണൽ എസ്.പി.യുമായ എ. പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടി പിടിച്ചെടുത്തത്. കോയിപ്രം എസ്.എച്ച്.ഒ. സജീഷ് കുമാർ, ഡാൻസാഫ് എസ്.ഐ. അജി സാമുവൽ, കോയിപ്രം എസ്.ഐ. അനൂപ്, എസ്.ഐ.മാരായ താഹാകുഞ്ഞ്‌, മോഹനൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ