വിദ്യാകിരണം പദ്ധതി അപേക്ഷിക്കാം

സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുളള മാതാപിതാക്കളുടെ (രണ്ടു പേരും / അല്ലെങ്കില്‍ ഒരാള്‍) ഗവ. എയ്ഡഡ് സ്‌കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് നവംബര്‍ 15 വരെ സമയം നീട്ടി. 

അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം സുനീതി ഓണ്‍ലൈന്‍ മുഖേന പത്തനംതിട്ട ജില്ല സാമൂഹ്യ നീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ അപേക്ഷ നിരസിച്ചിട്ടുളളവര്‍ക്കും അപേക്ഷിക്കാം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ