ആനിക്കാട്ടും മല്ലപ്പള്ളിയിലും ആക്രമണം: രണ്ടുപേർക്ക് പരിക്ക്

ആനിക്കാട് രാജീവ് ഗാന്ധി കോളനിയിൽ കഴിഞ്ഞദിവസം സംഘർഷമുണ്ടായി. മനുവിന്‌ (23) പരിക്കേറ്റു. പത്തനാട് സ്വദേശി നന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മല്ലപ്പള്ളി-ആനിക്കാട് ലിങ്ക് റോഡ് കവലയ്ക്ക് സമീപം അക്രമിസംഘം യുവാവിനെ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ പരിയാരം കുന്നേക്കാട്ടിൽ സുമേഷിനെ (35) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമറ്റം പഞ്ചായത്തിൽപ്പെട്ടവരാണ് അക്രമികൾ. ഇവരിൽ ചിലരെ തിങ്കളാഴ്ച പുറമറ്റം, വെണ്ണിക്കുളം ഭാഗത്തുനിന്ന് പിടികൂടിയതായി അറിയുന്നു. കീഴ്വായ്പൂര് പോലീസ് കേസെടുത്തു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ