അഴകനാപ്പാറ പമ്പ് ഹൗസ് നിലംപൊത്താറായി

കല്ലൂപ്പാറ പഞ്ചായത്തില്‍ നാലുവാര്‍ഡുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന അഴകനാപ്പാറ പമ്പ് ഹൗസ് കാടുകയറി തകര്‍ന്ന് നിലംപൊത്താറായി.

പഞ്ചായത്തില്‍ കുടിവെള്ളക്ഷാമത്തിന് പരിഹരിക്കുന്നതിനായി 40 വര്‍ഷം മുൻപ് ആരംഭിച്ച പദ്ധതിയാണിത്. 9-ാം വാര്‍ഡിലുള്ള പമ്പ് ഹൗസില്‍ നിന്ന് ചെറുമാത, കല്ലൂര്‍ ചാക്കംഭാഗം, കാടമാന്‍കുളം എന്നീ വാര്‍ഡുകളിലേക്കാണ് ജലവിതരണം നടത്തുന്നത്. മണിമലയാറിന്റെ സമീപത്തെ പമ്പ് ഹൗസ് തകര്‍ച്ചയുടെ വക്കിലായത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. 1982ല്‍ പണിത പമ്പ് ഹൗസിന്റെ മോട്ടോര്‍ ഷെഡ് ഏത് നിമിഷവും നിലം പതിക്കാം. കഴിഞ്ഞ വര്‍ഷം ഷെഡിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും വിണ്ടുകീറിയ ചുവരുകള്‍ അപകടാവസ്ഥയിലാണ്. താല്‍ക്കാലിക ജീവനക്കാരായ രണ്ട് ഓപ്പറേറ്റര്‍മാരാണുള്ളത്.

 പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ നെടുമ്ബാറ, പഴുക്കാലക്കുന്ന്, നരിക്കുട്ടന്‍പാറ, കടമാന്‍കുളം എന്നിവിടങ്ങളിലെ ജനങ്ങള്‍ ആശ്രയിക്കുന്നതും ഇവിടെ നിന്നെത്തുന്ന വെള്ളത്തെയാണ്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളിലും കിണറുകളില്ല. ശുദ്ധജല ലഭ്യതയ്ക്ക് ഏകമാര്‍ഗം അഴകനാപ്പാറയിലെ പമ്പ് ഹൗസ് ആയിട്ടും അറ്റകുറ്റപണികള്‍ നടത്തുന്നതിനോ, ഭിത്തികള്‍ ബലപ്പെടുത്തുന്നതിനൊ, കാടുകള്‍ നീക്കം ചെയ്യുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ല. പമ്പ്ഹൗസിന്റെ സമീപവും കാടുകയറിയ നിലയിലാണ്. പമ്പ്ഹൗസിന്റെയും മോട്ടര്‍ ഷെഡിന്റെയും അപാകതകള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും വകുപ്പ്തല ജീവനക്കാരുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന പ്രദേശത്തെ ഏക ആശ്രയമാണ് അഴകനാപ്പാറയിലെ ശുദ്ധജല വിതരണ പദ്ധതി. ഇവിടെ ഉയരം കൂടിയ പ്രദേശങ്ങളില്‍ ജല ലഭ്യത ഉറപ്പില്ലാത്തതിനാല്‍ കിണര്‍ കുഴിക്കുക പ്രായോഗികമല്ല. പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ പ്രദേശവാസികള്‍ ദുരിതത്തിലാവും

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ