കുന്നംന്താനത്ത് കവലയിൽ വെച്ച് പട്ടാപകല്‍ യുവാവിനെ കുത്തികൊന്നു

 കുന്നംന്താനത്ത് കവലയിൽ വെച്ച് പട്ടാപകല്‍ യുവാവിനെ കുത്തികൊന്നു. മുണ്ടിയപ്പള്ളി ഐക്കുഴി ചേറ്റേടത്ത് ചക്കുങ്കല്‍ വീട്ടില്‍ സി വി സജീന്ദ്രന്‍ (സാജു) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ കുന്നുന്താനം ടൗണിലാണ് സംഭവം. സംഭവത്തിൽ  മാന്താനം അടവിച്ചിറ മലങ്കാവില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മാത്യു, പുളിന്താനം വെളളാം പൊയ്കയില്‍ അനീഷ് എന്നിവരെ കീഴ്വായ്പൂർ പോലീസ് അറസ്റ്റു ചെയ്തു. 

തടി കച്ചവടക്കാരനായ സെബാസ്റ്റ്യനും, തൊഴിലാളിയായ സജീന്ദ്രനും തമ്മില്‍ ടൗണില്‍ വെച്ച്‌ തർക്കം ഉണ്ടാവുകയും തുടര്‍ന്ന് സെബാസ്റ്റ്യന്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് സജീന്ദ്രനെ കുത്തുകയായിരുന്നു. ആഴത്തില്‍ കുത്തേറ്റ സജീന്ദ്രന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഞ്ജുഷയാണ് സജീന്ദ്രന്റെ ഭാര്യ. മക്കള്‍:ഭാഗ്യലക്ഷ്മി, യദുകൃഷ്ണന്‍, ഹരികൃഷ്ണന്‍.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ