കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം 25ന് നടക്കും.
അതേ ദിവസം രാവിലെ 7 30ന് കല്ലുപ്പാറ ശ്രീ ഭഗവതിയെ കാവും കടവിൽ നിന്ന് ക്ഷേത്രത്തിലേക്ക് എതിരേൽക്കുകയും തുടർന്ന് വിശേഷാൽ പൂജകൾ നടക്കുകയും ചെയ്യും. പൊങ്കാല മഹോത്സവം നാരീ ശക്തി പുരസ്കാര ജേതാവും സാമൂഹിക പ്രവർത്തകയുമായ ഡോ : എം എസ് സുനിൽ ഉദ്ഘാടനം ചെയ്യും. അഖിലഭാരത അയ്യപ്പസേവ സംഘം ദേശീയ ജനറൽ സെക്രട്ടറി ഗോവിന്ദ് പത്മൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി ടി സുനിൽ താന്നിക്കപൊയ്കയിൽ എന്നിവർ പങ്കെടുക്കും.
തന്ത്രിമുഖ്യൻ കുഴിക്കാട്ട് ഇല്ലത്തു അഗ്നി ശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മേൽശാന്തി വിശ്വനാഥ് പി നമ്പൂതിരി സഹകാർമികത്യവും വഹിക്കും.പൊങ്കാല സമർപ്പണത്തിന് ശേഷം അന്നദാനവും ഉണ്ടായിരിക്കും.. വൈകിട്ടു 6.30 ന് ദീപാരാധനക്ക് ശേഷം പൊൻകുന്നം സൂരജ് ലാലും സംഘവും അവതരിപ്പിക്കുന്ന ദേവസംഗീതവും .9.30 ന് കളമെഴുതി പാട്ടും നടക്കും.
പൊങ്കാലയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു