എസ്. എൻ. ഡി. പി. യോഗം 50-ാം നമ്പർ കുന്നന്താനം ശാഖയുടെ ശ്രീനാരായണ കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനം ഞായറാഴ്ച രാവിലെ 7.30നും 8.15നും മദ്ധ്യേ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും.
തുടര്‍ന്ന് വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരന്റെ ഗുരുസ്മരണയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് കെ. എം. തമ്പി അധ്യക്ഷത വഹിക്കും. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീശ് ബാബു ഉദ്ഘാടനം നിർവഹിക്കും. എസ്. എൻ. ഡി. പി. യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ. എ. ബിജു മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗം നടത്തും. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഭദ്രദീപം തെളിക്കലും, അനുഗ്രഹ പ്രഭാഷണവും നടത്തും.
മിനുഭവനിൽ കെ. വിജയൻ നൽകുന്ന ആദ്യസംഭാവന യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ സ്വീകരിക്കും. ശാഖാ സെക്രട്ടറി എം. ജി. വിശ്വംഭരൻ, യോഗം അസി. സെക്രട്ടറി പി. എസ്. വിജയൻ, എസ്. എൻ. ഡി. യോഗം തിരുവല്ല യൂണിയൻ വൈസ് പ്രസിഡന്റ് കെ. ജി. ബിജു കുറ്റിപ്പറമ്പിൽ, യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ, 784 ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം. പി. ബിനുമോൻ, സെക്രട്ടറി കെ. ശശിധരൻ, 4538 പൊയ്ക ശാഖാ സെക്രട്ടറി സദാനന്ദപ്പണിക്കർ, കുന്നന്താനം 50-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ് എം. പി. രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.