തിരുവല്ലയിൽ സ്‌കൂൾക്കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു

കാവുംഭാഗം-തുകലശ്ശേരി റോഡിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഡ്രൈവർക്കും വിദ്യാർഥിക്കും പരിക്കേറ്റു. തുകലശ്ശേരി ബധിര വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും മുത്തൂർ കൊച്ചുവീട്ടിൽ മനുകുമാറിന്റെ മകനുമായ കെ.എം.ആദിത്യൻ, ഡ്രൈവർ ചാലക്കുഴി കാമിച്ചേരിൽ മനോജ് (50) എന്നിവർക്കാണ് പരിക്കേറ്റത്. 

വെള്ളിയാഴ്ച വൈകീട്ട് 4.30-ന് ശ്രീരാമകൃഷ്ണാശ്രമത്തിന് സമീപത്തായിരുന്നു അപകടം. സ്‌കൂളിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആദിത്യൻ. മറ്റുസ്‌കൂളുകളിൽ നിന്നുള്ള ചില വിദ്യാർഥികളെക്കൂടി കയറ്റിയാണ് ഓട്ടോ മുത്തൂരിലേക്ക് സ്ഥിരം പോകുന്നത്. ഇതിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. റോഡിൽ നിന്നും 10 അടിയോളം താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്കാണ് മറിഞ്ഞത്. റോഡരികിൽ സ്ഥാപിച്ചിരുന്ന കല്ലുകളിലും ഓട്ടോ തട്ടി. തലകീഴായി മറിഞ്ഞ ഓട്ടോ വീടിന്റെ ചുവരിൽ തട്ടിയാണ് നിന്നത്. നെറ്റിയിൽ പരിക്കേറ്റ ആദിത്യനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൈക്ക് പരുക്കേറ്റ  മനോജ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ