ഇരുമ്പ് പൈപ്പ് കൊണ്ട് സഹോദരന്മാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി പിടിയിൽ

ഇരുമ്പ് പൈപ്പ് കൊണ്ട് സഹോദരങ്ങളെ മർദ്ദിച്ച സംഭവത്തിലെ പ്രതിയെ കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. കുന്നന്താനം പാലയ്ക്കാത്തകിടി വള്ളോക്കുന്നു വീട്ടിൽ  ചാക്കോ ജോസഫ് (കുഞ്ഞുമോൻ, 53) ആണ് അറസ്റ്റിലായത്. 

വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് പാലയ്ക്കാത്തകിടിയിലാണ് സംഭവം. കുന്നന്താനം പാലയ്ക്കാത്തകിടി പാറങ്കൽ ഈട്ടിക്കൽ ഹരിശ്രീ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ മകൻ അജിത് അനുജൻ അഭിജിത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ, വാർഡ് മെമ്പറോട് പറഞ്ഞ് ബൾബ് ഇട്ടതിലുള്ള വിരോധം കാരണമാണ് ആക്രമണം. 

അസഭ്യം വിളിച്ചുകൊണ്ടു ഇരുമ്പ് സ്ക്വയർ പൈപ്പ് കൊണ്ട് അജിത്തിന്റെ ഇടതു കാലിൽ മുട്ടിനു താഴെ അടിക്കുകയായിരുന്നു. മർദ്ദനത്തിൽ അസ്ഥിക്ക് പൊട്ടലുണ്ടായി. തടസ്സം പിടിച്ച അഭിജിത്തിന്റെ വയറിൽ കുത്തുകയും കൈകൊണ്ട് നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. തുടർന്ന് പ്രതി പിറ്റേന്ന് രാവിലെ 8 മണിക്ക് വീട്ടിലെത്തി ഭീഷണി മുഴക്കുകയുമുണ്ടായി. 

പരുക്കേറ്റു ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ  അജിത്തിന്റെ മൊഴി,  കീഴ്‌വായ്‌പ്പൂർ എ എസ് ഐ ഉണ്ണികൃഷ്ണൻ രേഖപ്പെടുത്തിയശേഷം കേസ് എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തു നിന്നും ആയുധം കണ്ടെടുക്കുകയും പ്രതിയെ ശനിയാഴ്ച വീടിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ്  രാത്രി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ