പാചക വാതക വില വർദ്ധനവിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി പ്രതിഷേധിച്ചു.
മല്ലപ്പള്ളിയിൽ നടന്ന പ്രതിഷേധ ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ഈ ഡി തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. കെ എച്ച് ആർ എ യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് മാത്യു അധ്യക്ഷത വഹിച്ചു. രാജു കളപ്പുര, ബിജു ടൗൺ ബേക്കറി, ലാലൻ എം ജോർജ്, തോമസ് കുര്യൻ ഐഡിയ പോയിന്റ് തുടങ്ങിയവർ സംസാരിച്ചു.