ബലാൽസംഗം പരാതിയിൽ കിടങ്ങന്നൂർ ദയാ ഹെൽത്ത് കെയറിലെ ഡോക്ടർക്കെതിരെ ആറന്മുള പോലീസ് കേസെടുത്തു

 ബലാൽസംഗം പരാതിയിൽ കിടങ്ങന്നൂർ ദയാ ഹെൽത്ത് കെയറിലെ ഡോക്ടർക്കെതിരെ ആറന്മുള പോലീസ് കേസെടുത്തു. സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വന്ന യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ ആണ് ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. കിടങ്ങന്നൂരില്‍ ദയ ഹെല്‍ത്ത് കെയര്‍ സെന്റര്‍ എന്ന ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ സജീവനെതിരേയാണ്  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇടുക്കി സ്വദേശിനി നഴിസിങ് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് ആശുപത്രിയില്‍ വന്നത്. ജോലിക്ക്  ജനുവരി 29 ന് ആശുപത്രിയില്‍ എത്തിയ യുവതി അന്ന് രാത്രി മുകളിലത്തെ നിലയില്‍ ഡോക്ടറുടെ റൂമിനോട് ചേര്‍ന്നുള്ള ഗസ്റ്റ് റൂമില്‍ ആണ് പരാതിക്കാരി തങ്ങിയത്. രാത്രി എട്ടരയോടെ വെള്ളം ആവശ്യപ്പെട്ട യുവതിക്ക് ഡോക്ടര്‍ കുപ്പിവെള്ളം നല്‍കി. ഇത് കുടിച്ച്‌ മയങ്ങിപ്പോയ തന്നെ 30 ന് പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. പരാതിയില്‍ ഇന്നലെ കേസ് എടുത്ത ആറന്മുള പോലീസ് അനേഷണം ആരംഭിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ