മല്ലപ്പള്ളിയിലെ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് വധശ്രമം : മൂന്നാം പ്രതി അറസ്റ്റിൽ

ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ മൂന്നാം പ്രതിയെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മഠത്തുംഭാഗം തെക്കേക്കര വാലുകാലായില്‍ ആദര്‍ശ് വി രാജ്(26)നെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തുക്കളായ പുറമറ്റം വെള്ളിക്കുളം മാമ്പേമണ്‍ ഒറ്റപ്ളാക്കല്‍ വീട്ടില്‍ അനിയന്റെ മകന്‍ സോജി (24), വെള്ളികുളം കാവുങ്കല്‍ കോളനിയില്‍ ചവര്‍ണക്കാട് വീട്ടില്‍ ബിജുവിന്റെ മകന്‍ വിനീത് (26) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതിയായ രാഹുല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്നലെ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ കീഴടങ്ങി.

ബാറില്‍ നിന്നും ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതില്‍ നാല് പ്രതികളും ബാറിലെത്തിയതും തിരികെപോയതും ഒരുമിച്ചാണെന്ന് വ്യക്തമായിരുന്നു. ക്രിസ്മസ് ദിവസം വൈകിട്ട് നാലുമണിക്ക് മല്ലപ്പള്ളിയിലെ ബാറിലുണ്ടായ തര്‍ക്കമാണ് ആക്രമത്തിന് കാരണം. ഗോകുലം സുമേഷ് എന്ന സുമേഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ