കുന്നന്താനം മഠത്തിൽക്കാവ് ഭഗവതീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം കൊടിയേറ്റ് ഇന്ന്


 കുന്നന്താനം മഠത്തിൽക്കാവ് ഭഗവതീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം ശനിയാഴ്ച ആരംഭിക്കും. രാവിലെ പത്തിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരി കൊടിയേറ്റും. വൈകീട്ട് ഏഴിന് ഡോ.കൃഷ്ണവേണി ജ്യോതിഷ് മതപ്രഭാഷണം നടത്തും. 7.30-ന് മധുര സുബ്രഹ്മണ്യം നാദസ്വര ഫ്യൂഷൻ അവതരിപ്പിക്കും. 

ഞായറാഴ്ച വൈകീട്ട് ഏഴിന് നടക്കൽ ശിവഗംഗ സംഘം തിരുവാതിര നടത്തും. മഠത്തിൽക്കാവ് കൃഷ്‌ണകൃപ സ്കൂളിന്റെ ഡാൻസ്, മല്ലപ്പള്ളി മഹാദേവ ഭജൻസിന്റെ നാമഘോഷലഹരി എന്നിവ തുടർന്ന് നടക്കും. 

തിങ്കളാഴ്ച വൈകീട്ട് ഏഴിന് കോട്ടയം ജ്യോതിലക്ഷ്മിയുടെ വീണക്കച്ചേരി, എട്ടിന് കവിയൂർ ശ്രുതിലയയുടെ നൃത്തസന്ധ്യ, പത്തിന് ചങ്ങനാശ്ശേരി നാട്ടൊരുമയുടെ നാടൻപാട്ട് എന്നിവയുണ്ട്. 

ചൊവ്വാഴ്ച രാത്രി ഏഴിന് പാലക്കാത്തകിടി ആവണി സലിയുടെ ഡാൻസ്, എട്ടിന് മാന്താനം ശ്രീമൂകാംബിക കലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യ, 

ബുധനാഴ്ച രാവിലെ എട്ടിന് കൃഷ്ണ തീർത്ഥം സമിതിയുടെ നാരായണീയ പാരായണം, രാത്രി ഏഴിന് ലക്ഷ്യ സംഗീത വിദ്യാലയത്തിന്റെ വയലിൻ നാഥാലയം, എട്ടിന് നാട്യ അരങ്ങ്, പത്തിന് രാമങ്കരി ടി.ജി.പ്രഭാസുതന്റെ സംഗീത സദസ് എന്നിവ നടക്കും. 

വ്യാഴാഴ്ച വൈകീട്ട് ഏഴിന് ചിറക്കര അജയകുമാറിന്റെ കഥാപ്രസംഗം, ഒൻപതിന് മഠത്തിൽക്കാവ്‌ മുദ്രാഖ്യയുടെ ഡാൻസ്, 

വെള്ളിയാഴ്ച രാവിലെ ഏഴിന് തോട്ടപ്പടി സുദർശന സമിതിയുടെ നാരായണീയ പാരായണം. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം എന്നിവയുണ്ട്. വൈകീട്ട് ഏഴിന് ചേരുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്‌ഘാടനം ചെയ്യും. രാത്രി 8.30-ന് കോലങ്ങൾ എടുത്തുവരും. 9.30-ന് ഗോത്രകലാപീഠം പടയണി അവതരിപ്പിക്കും. 

എട്ടാം ഉത്സവമായ ഏപ്രിൽ 22 ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, രാത്രി പത്തിന് തേക്കടി രാജന്റെ സംഗീതസന്ധ്യ, 12-ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം എന്നിവ നടക്കും. 

23 ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, രാത്രി ഏഴിന് സേവ, തുടർന്ന് മാന്താനം കാണിക്കമണ്ഡപത്തിൽ നിന്ന് ദേശതാലപ്പൊലി, കാവടിവിളക്ക്, രാത്രി ഒന്നിന് പള്ളിവേട്ട, 

24 രാവിലെ 8.30-ന് പി.വി.പ്രസാദിന്റെ മതപ്രഭാഷണം, ഒൻപതിന് അമ്പാടി ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ നിന്ന് കാവടി പുറപ്പാട്, 9.30-ന് അമ്പലപ്പുഴ സുരേഷ് വർമ്മയുടെ ഓട്ടൻതുള്ളൽ, 11.30-ന് സുമേഷ് മല്ലപ്പള്ളിയുടെ ഗാനമേള, 1.30-ന് കാവടി വരവ്, 6.30-ന് ആറാട്ട്, 10.30-ന് നാഗർകോവിൽ നൈറ്റ് ബേർഡ്‌സിന്റെ ഗാനമേള എന്നിവ നടക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ