എഴുമറ്റൂർ ആശുപത്രി മന്ദിരനിർമാണത്തിന് ടെൻഡറായി

 എഴുമറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് 6.46 കോടി രൂപയുടെ പ്രവൃത്തി ടെൻഡറായി. പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം സുപ്രണ്ടിങ് എൻജിനീയർ ഓഫീസിൽ ഏപ്രിൽ 26 വൈകീട്ട് അഞ്ചുവരെ ഇതിനായുള്ള രേഖകൾ സ്വീകരിക്കും. ലഭിച്ചവ 29 രാവിലെ 11-ന് തുറന്ന് പരിശോധിച്ച് കരാറുകാരനെ നിർണയിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ. അറിയിച്ചു. 

മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ സിവിൽ ജോലികൾക്ക് 4.86 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ശൗചാലയങ്ങൾക്കും ജലവിതരണത്തിനും 14. 24 ലക്ഷം, സെപ്റ്റിക് ടാങ്കിന് നാല് ലക്ഷം, മഴവെള്ള സംഭരണി അടക്കമുള്ളവയ്ക്ക് 32.27 ലക്ഷം, ചുറ്റുമതിലിന് 11.09 ലക്ഷം, വൈദ്യുതീകരണത്തിന് 36.30 ലക്ഷം, ലിഫ്റ്റിന് 32.62 ലക്ഷം, അഗ്നിശമനോപാധികൾക്ക് 29.09 ലക്ഷം എന്ന ക്രമത്തിലാണ് മറ്റിനങ്ങൾ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ