വനിത ശിശു വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള കവിയൂര്‍, കല്ലൂപ്പാറ, കുന്നന്താനം, ആനിക്കാട്, മല്ലപ്പള്ളി, കൊറ്റനാട്, കോട്ടാങ്ങല്‍ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിന് 18 നും 46 നും ഇടയില്‍ പ്രായമുളള അതാത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ മല്ലപ്പളളി ശിശു വികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, മല്ലപ്പളളി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മല്ലപ്പളളി പിഒ, പിന് 689585 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി 31.
ഫോണ്‍ : 0469 2681233.