സിവിൽ സർവീസ് പരീക്ഷയിൽ 167-ാം റാങ്കുമായി ജോയൽ ഏബ്രഹാം. മല്ലപ്പള്ളി ചെങ്ങരൂർ മുണ്ടകകുളത്ത് ഏബ്രഹാം ഫിലിപ്പിന്റെയും തിരുവനന്തപുരം ലയോള സ്കൂൾ അധ്യാപിക സുജ മേരി ഏബ്രഹാമിന്റെയും ഏകമകനാണ് ജോയൽ എബ്രഹാം(24).
തിരുവല്ല കുറ്റപ്പുഴ മാർത്തോമ്മ റസിഡൻഷ്യൽ സ്കൂളിൽ 12-ാം ക്ലാസ് വരെയും തുടർന്ന് കോട്ടയം പാത്താമുട്ടം സൈന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനിയറിംഗിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക്കു പാസായശേഷം തിരുവനന്തപുരം ഫോർച്യൂൺ സ്റ്റഡി സെൻട്രലിലെ പരിശീലനത്തിലൂടെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. മാതാപിതാക്കൾക്കൊപ്പം ഇപ്പോൾ തിരുവനന്തപുരത്താണ് ജോയലും താമസിക്കുന്നത്.