കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീല്‍ഡ് പരിശോധന നടത്തി സോഫ്റ്റ് വെയറില്‍ ചേര്‍ക്കുന്നതിനായി പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ഫീല്‍ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഡിപ്ലോമ (സിവില്‍ എൻജിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാൻ സിവില്‍, ഐ.ടി.ഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത അടിസ്ഥാന യോഗ്യതയുളളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം 31ന് അകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. പ്രായപരിധി 40. പഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്കും ടുവീലര്‍ ഓടിക്കാൻ അറിയാവുന്നവര്‍ക്കും മുൻഗണന. ഫോണ്‍ : 0469 2677237.