മല്ലപ്പള്ളിയിലും കുന്നന്താനത്തും മോഷണം

 മല്ലപ്പള്ളി താലൂക്കിലെ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം. ഞായറാഴ്ച പുലർച്ചെ കുന്നന്താനത്തും മല്ലപ്പള്ളിയിലുമായി രണ്ട് വീടുകളിൽ കള്ളൻ കയറി.

കുന്നന്താനം പാമല വടശ്ശേരിമണ്ണിൽ ശശിധരപെരുമാളിന്റെ മകൻ ശരത് പെരുമാൾ വാടകയ്ക്ക് താമസിക്കുന്ന ഈട്ടിക്കൽ പുത്തൻവീട്ടിൽ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന 28,000 രൂപയും രണ്ടരപവനോളം സ്വർണവും നഷ്ടപ്പെട്ടു. കറുത്ത നിറമുള്ള സ്കൂട്ടർ കൊണ്ടുപോയി. രണ്ട് ദിവസമായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കീഴ്വായ്പൂര് പോലീസ് കേസെടുത്തു.

മല്ലപ്പള്ളി മടുക്കോലിയിൽ ചാമക്കാലായിൽ കുരുവിളയുടെ (സജി) വീട്ടിൽ അടുക്കളവാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടന്നു. ഇവിടെ എല്ലാവരും വിദേശത്താണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. കീഴ്വായ്പൂര് പോലീസും, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ