വർക്ക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം തിരുവല്ലയിൽ പിടിയിൽ

വർക്ക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ബാറ്ററികളും, വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്ന മൂന്നംഗ സംഘം പുളിക്കീഴ് പോലീസിന്റെ പിടിയിലായി. നിരണം സ്വദേശികളാണ് മൂവരും. മണപ്പുറത്ത് വീട്ടിൽ സുരാജ് (36), മണപ്പുറത്ത് നാമങ്കരി വീട്ടിൽ ഷാജൻ (45), ചെമ്പിൽ വീട്ടിൽ വിനീത് തങ്കച്ചൻ (24) എന്നിവരാണ് പിടിയിലായത്.

പരുമല തിക്കപ്പുഴയിലെ വർക്ക്‌ഷോപ്പിൽ പണികൾക്കായി കൊണ്ടിട്ട മിനി ലോറിയിൽനിന്നു ബാറ്ററി മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ 12-ാം തീയതി അർധരാത്രിയോടെ ആയിരുന്നു മോഷണം നടത്തിയത്. നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രിക്കടയിൽനിന്നു പോലീസ് കണ്ടെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ