മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമം ലക്ഷ്യമാക്കി സംസ്ഥാനത്തെ ആദ്യ സഹകരണ സംഘം പന്തളത്ത് ഇന്ന് മന്ത്രി വാസവന്‍ ഉദ്ഘാടനം ചെയ്യും

കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുന്ന മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ ഉത്ഘാടനം ജൂൺ 23 വെള്ളിയാഴ്ച നടക്കും. പിടി 341 -ാം നമ്പരായി പ്രവർത്തനം ആരംഭിക്കുന്ന ഈ സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 3.30ന് പന്തളത്ത് സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും.

സമ്മേളനം സംസ്ഥാന ആരോഗ്യ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഓഫീസ് ഉദ്ഘാടനവും ആദ്യ നിക്ഷേപം സ്വീകരിക്കൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നിർവ്വഹിക്കും. ജില്ലയിലെ ജനപ്രതിനിധികളും സാമു ഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ