ബസ് യാത്രയ്ക്കിടയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ ഭാഗത്ത് നടുക്കേപ്പുരയിൽ വീട്ടിൽ ഷിനോയി വർഗീസ് (40) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കോട്ടയത്ത് വച്ച് തിരുവനന്തപുരത്തു നിന്നും വൈക്കത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിനുള്ളില്‍ യുവതിയെ അപമാനിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ അജയൻ പി.ആർ, സി.പി.ഓ ബൈജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.