കുന്നന്താന്നത് വീടിന്റെ വാതിൽ തകർത്ത് സ്വർണവും പണവും വാഹനവും കവർന്ന മോഷ്ടാവ് പിടിയിൽ


 കുന്നന്താനം പാമലയിൽ വീടിന്‍റെ അടുക്കളവാതിൽ തകർത്ത് പണവും സ്വർണവും വാഹനവും കവർന്ന മോഷ്ടാവ് അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ പ്ലാക്കോട്ടുകോണം ചരുവിള വീട്ടിൽ രതീഷിനെ(കണ്ണപ്പൻ – 35) യാണ് കീഴ്‌വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. കുന്നന്താനം വടശേരിമണ്ണിൽ മനീഷ് പെരുമാൾ (34) കുടുംബവുമായി വാടകയ്ക്ക് താമസിക്കുന്ന ഇട്ടിക്കൽ പുത്തൻവീട്ടിൽ ഐപ്പ് തോമസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്‍റെ അടുക്കള വാതിൽ തകർത്ത് അകത്തുകയറിയ രതീഷ് 28,000 രൂപയും രണ്ടര പവനോളം സ്വർണാഭരരണങ്ങളും ആക്ടീവ സ്കൂട്ടറുമാണ് മോഷ്ടിച്ചത്. സംഭവസമയത്ത് മനീഷും കുടുംബവും തടിയൂരുള്ള ഭാര്യാ വീട്ടിൽ ആയിരുന്നു. 

റോഡിലെ കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്. മല്ലപ്പള്ളി സിഐ വിപിൻ ഗോപിനാഥ്, എസ്ഐ ബി. ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തിരുവനന്തപുരം ചിതറയിൽനിന്നു പ്രതിയെ പിടികൂടിയത്. മോഷണം, വധശ്രമം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ