പുനസംഘടന കോൺഗ്രസ്‌ പാർട്ടിക്ക് പുത്തൻ ഉണർവേകി: പി. ജെ. കുര്യൻ

പുനസംഘടന കോൺഗ്രസ്‌ പാർട്ടിക്ക് പുത്തൻ ഉണർവേകിയെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി. ജെ. കുര്യൻ പറഞ്ഞു. കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റായി എബി മേക്കരിങ്ങാട്ട് ചുമതല ഏറ്റെടുത്ത ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത്‌ തലം മുതൽ സംഘടന കെട്ടിപ്പെടുത്ത് പാർട്ടിയെ സുശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനം ഒഴിഞ്ഞ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ പി. റ്റി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റെജി തോമസ്, കോശി പി. സക്കറിയ, ലാലു തോമസ്, പി. ജി. ദിലീപ് കുമാർ, എ. ഡി. ജോൺ, അഡ്വ. വിബിത ബാബു, എം. കെ. സുബാഷ് കുമാർ, വിനീത്കുമാർ, കീഴ്  വായ്പൂര് ശിവരാജൻ, സി. പി.  ഓമനകുമാരി, ഇ. കെ. സോമൻ, റ്റി. ജി. രഘുനാഥപിള്ള, മാന്തനം ലാലൻ, മണിരാജ് പുന്നിലം, ചെറിയാൻ മണ്ണഞ്ചേരി,   തോമസ് തമ്പി, ലിൻസൺ പാറോലിക്കൽ, തമ്പി കോട്ടച്ചേരിൽ, പി. എം. റെജിമോൻ, ബെൻസി അലക്സ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ