ഡെങ്കിപ്പനി ഹോട്‌ സ്പോട്ടായി മല്ലപ്പള്ളിയും ആനിക്കാടും

ആനിക്കാട്  മല്ലപ്പള്ളി പഞ്ചായത്തുകൾ ആരോഗ്യവകുപ്പിന്റെ കണക്കിൽ ഹോട്സ്പോട്ടുകളായി. ഒരു വാർഡിൽ അഞ്ചുപേർക്ക് പനിയുണ്ടെങ്കിൽ ഈ പട്ടികയിൽ ഉൾപ്പെടും. ആനിക്കാട് 49 പേർക്കുവരെ പനിയുണ്ടായിരുന്നു. മല്ലപ്പള്ളി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഒൻപതുപേർക്കാണ് അസുഖം. ആകെ 18 പേർക്കുണ്ട്. കുന്നന്താനത്ത്-13, കല്ലൂപ്പാറ-നാല്, കവിയൂർ-ആറ് എന്നതാണ് മറ്റ് പഞ്ചായത്തുകളിലെ സ്ഥിതി.

മല്ലപ്പള്ളി രണ്ടാംവാർഡിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊതുകിനെ നശിപ്പിക്കാൻ പുക പ്രയോഗിക്കും. ഉറവിട മാലിന്യം നശിപ്പിക്കാൻ ആശാപ്രവർത്തകരും ശുചിത്വസമിതി അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ടാകുമെന്ന് ബ്ലോക്കുതല ചുമതല വഹിക്കുന്ന കുന്നന്താനം സി.എച്ച്.സി. ഹെൽത്ത് ഇൻസ്‌പെക്ടർ ഹരികുമാർ പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ