പള്ളിയോടങ്ങളിലെ കുമിളകൾ മോഷണംപോയി

 ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ കുമിളകൾ മോഷണം പോയി. പമ്പാനദിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ സത്രക്കടവിലും സമീപത്തുമായി മടങ്ങിപ്പോകാൻ കഴിയാതെ നദിയിൽ കെട്ടിയിട്ടിരുന്ന വള്ളങ്ങളുടെ കന്നിക്കുമിളകളാണ് സാമൂഹ്യവിരുദ്ധർ മോഷ്ടിച്ചത്. സംഭവത്തിൽ പള്ളിയോട സേവാ സംഘം പ്രതിഷേധിച്ചു.

കന്നിക്കുമിളകൾ സൂര്യചന്ദ്രമാരുടെ പ്രതീകമായാണ് പള്ളിയോടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ഓടിൽ വാർത്ത കന്നിക്കുമിളകൾ പുതിയതായി നിർമ്മിച്ചെടുക്കാൻ രണ്ടാഴ്ചയിലധികം സമയം വേണ്ടിവരും

തിരിച്ചു പോകാൻ പറ്റാത്ത സാഹചര്യത്തിൽ സത്രക്കടവിലും ചുറ്റുമായി മുപ്പതോളം പള്ളിയോടങ്ങൾ കെട്ടിയിട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ്ങ് നടത്തണമെന്ന് പള്ളിയോട സേവാ സംഘം ആവശ്യപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ