നെറ്റ് തകരാർ: മല്ലപ്പള്ളി സപ്ളൈകോ ഓണച്ചന്ത മുടങ്ങി


 സപ്ളൈകോ മല്ലപ്പള്ളി ലാഭം സൂപ്പർ മാർക്കറ്റ്-ഓണച്ചന്ത പ്രവർത്തനം ശനിയാഴ്ച രാവിലെ മുടങ്ങി. ഇന്റർനെറ്റ് ബന്ധം നഷ്ടപ്പെട്ടതിനാൽ ബില്ലുകൾ തയ്യാറാക്കാൻ കഴിയുമായിരുന്നില്ല. സബ്സിഡി ഇനങ്ങൾക്ക് ഓൺലൈൻ ബില്ലുകളാണ് നൽകുന്നത്. പയർ, കടല, മുളക് എന്നിവ സ്‌റ്റോറിൽ ഇല്ല. എങ്കിലും സ്റ്റോറിന് മുന്നിൽ തുറക്കുന്നതും കാത്ത് നല്ല തിരക്കായിരുന്നു. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനം. ഉച്ചകഴിഞ്ഞ് കട തുറന്നതായി അധികൃതർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ