നെടുമ്ബ്രത്ത് വീട്ടില്‍ അതിക്രമിച്ചു കയറി ഗര്‍ഭിണിയെ പീഡിപ്പിച്ചു: പ്രാദേശിക നേതാവ് അറസ്റ്റില്‍

 തിരുവല്ല നെടുമ്ബ്രത്ത് വീട്ടില്‍ അതിക്രമിച്ചു കയറി ഗര്‍ഭിണിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് വാഴപ്പറമ്ബില്‍ വീട്ടില്‍ ശ്യാംകുമാറി (29) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

20 ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ജോലിയുടെ ഭാഗമായി ഭര്‍ത്താവ് പുറത്തു പോയിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന ശ്യാം കുമാര്‍ ബലാല്‍ക്കാരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പത്തൊന്‍പതുകാരി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

പോലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ പുലര്‍ച്ചയോടെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ