കോട്ടാങ്ങൽ സഹകരണബാങ്ക് ഓണവിപണി തുടങ്ങി

കൺസ്യൂമർ ഫെഡിന്‍റെ ഓണവിപണി കോട്ടാങ്ങൽ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ചുങ്കപ്പാറ, കോട്ടാങ്ങൽ എന്നിവിടങ്ങളിലാണ് തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. ആദ്യവില്പന കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ് നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം രാജി പി.രാജപ്പൻ, പഞ്ചായത്തംഗങ്ങളായ ജോളി ജോസഫ്, ബീനാ മാത്യു, തേജസ് കുബിളുവേലിൽ, ജെസീനാ സിറാജ്, നജീബ് കോട്ടാങ്ങൽ, തുടങ്ങിയവർ പ്രസംഗിച്ചു. സർക്കാർ സബ്സിഡി സാധനങ്ങളുൾപ്പെടെ 29 ഇനങ്ങൾ വിപണിയിൽ ലഭിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ