പാസില്ലാതെ പാറ കടത്തിയ ലോറികൾ കസ്റ്റഡിയിലെടുത്തു

പാസില്ലാതെ പാറ കടത്തിയ മൂന്ന് ലോറികൾ ആനിക്കാട്ടിൽനിന്ന്‌ മല്ലപ്പള്ളി തഹസിൽദാർ പി.ഡി.മനോഹരന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ താലൂക്കോഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്. ജിയോളജി വകുപ്പ് മുഖേന പിഴയീടാക്കി വിട്ടുനൽകും.

ഡെപ്യൂട്ടി തഹസിൽദാർമാരായ ഡി.അജയൻ, ജെസിമോൾ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു. പാറ ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന ലോറികൾക്ക് മടകളിലും ക്രഷറുകളിലുംനിന്ന് പാസ് നൽകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.

സർക്കാരിന് റോയൽറ്റി ഇനത്തിൽ വൻനഷ്ടമാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ