നെടുംകുന്നം കാവനാല്‍ കടവ് റോഡിന് പുതുക്കിയ ഭരണാനുമതി



നെടുംകുന്നം  അട്ടക്കുളം വരവേലി  പേക്കാവ്  കുമ്പക്കപ്പുഴ വട്ടപ്പാറ നെടുകുന്നം  കാവനാല്‍കടവ്  റോഡിലെ  ഫേസ് ഒന്നിലെ നെടുംകുന്നം  കാവനാല്‍കടവ് റോഡിന്  3.63 കോടി രൂപയുടെ  പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു.

2019 - 20 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച ഈ പ്രവൃത്തിക്ക്  ജിഎസ്ടി നിരക്ക് കൂടിയപ്പോള്‍ പദ്ധതിയുടെ   തുകയും വര്‍ധിച്ചു പണികള്‍ മുന്നോട്ടു നീക്കാന്‍ കഴിയാതായി.  ജില്ലാ വികസന സമിതിയിലും മന്ത്രിതല അവലോകന യോഗത്തിലും എംഎല്‍എ ഈ പ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്നു പൊതുമരാമത്ത് വകുപ്പു നിര്‍ദ്ദേശം പുതുക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

അധികരിച്ച തുക അനുവദിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കിയിട്ടുള്ളത്. സാങ്കേതികാനുമതി കൂടി പുതുക്കി ലഭ്യമാക്കിയതിനു ശേഷം നിര്‍മാണ പ്രവൃത്തികള്‍ കാലതാമസം കൂടാതെ തുടങ്ങുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു എംഎല്‍എ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ