പുല്ലാട് റോഡരികില്‍ ബൈക്ക് യാത്രികന്‍ മരിച്ച നിലയില്‍

 പുല്ലാട് ബൈക്ക് യാത്രക്കാരന്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബൈക്കും മൃതദേഹവും ഓടയില്‍ കുടുങ്ങിയ നിലയിലാണ്. വാഹനാപകടമാണെന്നാണ് പ്രാഥമിക നിഗമനം. 

മുട്ടുമണ്‍ ചെറുകോല്‍പ്പുഴ റോഡില്‍ പുല്ലാട് ആത്മാവ് കവലയ്ക്ക് സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. രാവിലെ ഇതുവഴി പോയ യുവാക്കളാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

മൃതദേഹത്തിന്റെ മുഖത്ത് അടക്കം പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും ഒരു ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടുണ്ട്. കുന്നംന്താനം മാന്താനം അജേഷ് കുമാർ ആണ് മരിച്ചത്. അപകട മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ