കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം

 കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ, വിശേഷാൽ പൂജകൾ, തിരുവാഭരണ ചാർത്ത് എന്നിവയോടുകൂടി വിപുലമായി കൊണ്ടാടി 

 പുലർച്ചെ ശാസ്താക്ഷേത്രത്തിൽ നിന്നും  നയന മനോഹരങ്ങളായ ഉഷ കാവടി  ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു.കുളത്തൂർ മഹാദേവി ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളിൽനിന്നും പാരമ്പര്യ ആചാരാനുഷ്ഠാന പ്രകാരം മുത്തുക്കുടകൾ, കുംഭകുടം, പീലി ക്കാവടികൾ, ശൂല കാവടികൾ ചെണ്ടമേളം പമ്പമേളം എന്നിവയുടെ അകമ്പടിയോടുകൂടി എത്തിച്ചേർന്ന കാവടിയാട്ടങ്ങൾ, ഉച്ചക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുകയും തുടർന്ന് പൂജകൾ നടക്കുകയും ചെയ്തു.

 കോട്ടാങ്ങൽ ദേവസ്വത്തിന്റെ വകയായ കളമെഴുത്തും പാട്ടും നടന്നതോടുകൂടി  41ദിവസത്തെ മണ്ഡലകാലത്തിനും കളമെഴുത്തുംപാട്ടിനും സമാപനം കുറിച്ചു . 41 നടന്ന എതിരേൽപ്പ് സവിശേഷ പ്രാധാന്യമുള്ളതായതിനാൽ നിറയെ വിശ്വാസികളുടെ സാന്നിധ്യം ചടങ്ങുകളെ ധന്യമാക്കി. എതിരേൽപ്പിനും നിറയെ ഭക്തജനങ്ങൾ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ