നവകേരളസദസിന്റെ ആദ്യ വേദിയായ തിരുവല്ലയിലെ എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ട് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ എ ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലത്തിലെ വേദിയും ഇരിപ്പിടങ്ങളും മറ്റ് ക്രമീകരണങ്ങളും നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനായുള്ള കൗണ്ടറുകളും സംഘം പരിശോധിച്ചു.
നിവേദനം സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, തഹസീല്‍ദാര്‍ പി എ സുനില്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.