കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം, എഴുമറ്റൂർ സ്വദേശി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ എഴുമറ്റൂർ ചാലാപ്പള്ളി ഭാഗത്ത് പുള്ളോലിക്കൽ തടത്തിൽ വീട്ടിൽ ( കാഞ്ഞിരപ്പള്ളി തൊണ്ടുവേലി ഭാഗത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസം ) സുബിൻ എം.എസ് (28) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി ഇന്നലെ വൈകിട്ട് 6:30 മണിയോടു കൂടി വീട്ടമ്മയുടെ വീട്ട് മുറ്റത്ത് അതിക്രമിച്ചു കയറി ഇവരുടെ മാതാവിനെ ചീത്തവിളിക്കുകയും, വീട്ടമ്മയെ ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ വന്ന വീട്ടമ്മയുടെ അച്ഛനെയും ഇയാൾ ആക്രമിച്ചു.

സുബിനെ കളിയാക്കിണ് വീട്ടമ്മയുടെ അമ്മ വീട്ടിൽ വച്ച് ചുമച്ചത് എന്ന് ആരോപിച്ചായിരുന്നു ഇയാൾ വീട്ടിലെത്തി അതിക്രമം നടത്തിയത്. അക്രമത്തിനു ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമൽ ബോസ്, എസ്.ഐ മാരായ രാജേഷ് റ്റി.ജി, രഘുകുമാർ, സി.പി.ഓ മാരായ ശ്രീരാജ്, ഷിയാസ്, സജീവ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ