ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മല്ലപ്പള്ളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി തുരുത്തിക്കാട് കൊല്ലം പറമ്പിൽ വീട്ടിൽ മനോജ് (35) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടുകൂടി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ്സിൽ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയോട് ബസ്സിനുള്ളില്‍ വച്ച് അപമര്യാദയായി പെരുമാറുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ. ബാബു, എസ്.ഐ സുനിൽകുമാർ,
എ.എസ്.ഐ.മാരായ സിബിമോൻ, ടൈലി മോൾ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.