സഹകരണ പ്രസ്ഥാനങ്ങള്‍ സമാനതകളില്ലാത്തത്: മന്ത്രി വി.എന്‍ വാസവന്‍

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ സമാനതകളില്ലാത്തതാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വായ്പ്പൂര് സർവ്വീസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് സഹകരണ മേഖല. പക്ഷേ ചില മേഖലയിൽ നിന്നും ഇതിനെ തകർക്കുവാൻ നിഗൂഢ ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ ചെറുക്കുവാൻ സഹകാരികൾ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. കറൻസി നിരോധന സമയത്ത് കേരളത്തിലെ സഹകരണ പ്രസ്ഥാനം നേരിട്ടത് വലിയ വെല്ലുവിളിയാണ്. എല്ലാ സഹകരണ ബാങ്കുകളിലും കള്ളപ്പണമാണന്ന് വ്യാപകമായ പ്രചരണം ഉണ്ടായി. അതിനെയെല്ലാം അവഗണിച്ച് സഹകരണ മേഖല നിലനില്‍ക്കുന്നത് സഹകാരികളുടെ വിജയമാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ബാങ്ക് പ്രസിഡന്‍റ്  ഉഷാ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ്, മുന്‍ റാന്നി എം.എല്‍.എ രാജു എബ്രഹാം, കോപ്പറേറ്റീവ് എംപ്ലോയിസ് വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാര്‍, സഹകരണ ജോയിന്‍റ്  രജിസ്ട്രാര്‍(ജനറല്‍) എം.ഡി കിരണ്‍, മല്ലപ്പള്ളി അസി.രജിസ്ട്രാര്‍(ജനറല്‍) എം.വി സുജാത, ബ്ലോക്ക് പഞ്ചായത്തംഗം ആനിരാജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ആര്‍ കരുണാകരന്‍, ദീപ്തി ദാമോധരന്‍, അമ്മിണി രാജപ്പന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് ജോര്‍ജ്, എഴുമറ്റൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റ് എസ് രവീന്ദ്രന്‍, കോട്ടാങ്ങല്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ, മുന്‍ ബാങ്ക് പ്രസിഡന്‍റുമാരായ ടി.കെ പുരുഷോത്തമന്‍ നായര്‍, കെ.ഇ അബ്ദുല്‍ റഹ്മാന്‍, അഡ്വ. ജോസ് വേഗാനില്‍, കെ സതീശ്, ബാങ്ക് സെക്രട്ടറി ടി.എ.എം ഇസ്മയില്‍, തോമസ് മാത്യു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ. സുരേഷ്, കൊച്ചുമോന്‍ വടക്കേല്‍, നവാസ്ഖാന്‍, കെ.എം മുഹമ്മദ് സലിം, അഡ്വ.സിബി മൈലേട്ട്, ജോസഫ് ജോണ്‍, സുനില്‍ തോമസ്, ഒ.കെ അഹമ്മദ്, ടി.എസ് നന്ദകുമാര്‍, എ.ജെ ജോസഫ്, എം.എസ് ശശീന്ദ്ര പണിക്കര്‍, വി.ഇ ജബ്ബാര്‍കുട്ടി, സി.എച്ച് ഫസീല ബീവി, അനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ