നെടുംകുന്നം-കാവനാൽക്കടവ് റോഡിൽ ഓടയിൽ നിന്ന് വൈദ്യുത പോസ്റ്റുകൾ മാറ്റാതെ നിർമാണം തുടരുന്നു

ആനിക്കാട് പഞ്ചായത്തിലെ നെടുംകുന്നം-കാവനാൽക്കടവ് റോഡിൽ വൈദ്യുത പോസ്റ്റുകൾ മാറ്റാതെ ഓട നിർമാണം. ബി.എം.ബി.സി. നിലവാരത്തിൽ പണിയുന്ന റോഡിന്റെ അരികിൽ ഓടക്ക് എടുത്ത കാനയിലാണ് വൈദ്യുത പോസ്റ്റുകൾ നിൽക്കുന്നത്. അതിനാൽ ഓടയുടെ ജോലിചെയ്യാൻ ബുദ്ധിട്ടാണ്. കൂടാതെ വെള്ളം ഒഴുകാനും തടസ്സം നേരിടുന്നു. പണി കഴിയുന്നതോടെ ഓട പൊളിച്ചാൽ മാത്രമേ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കുകയുള്ളു.

അകലെ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ ഓടയിൽക്കൂടി വേണം മണിമലയാറ്റിലെത്താൻ. റോഡിന്റെ പൊക്കം കൂട്ടുന്നതിനാൽ 11 കെ.വി. വൈദ്യുതലൈൻ ഇവിടെ അപകടകരമായ നിലയിൽ താഴ്ന്ന് നിലയിലായാണ്. ഹെൽത്ത് സബ്‌സെന്ററിന് സമീപം അടുത്തിടെ ലോറി ലൈനിൽ തട്ടിയെങ്കിലും ഭാഗ്യംകൊണ്ടാണ് അപകടം ഒഴിവായത്.

അതേസമയം പോസ്റ്റുകൾ മാറ്റണമെന്നോ ലൈൻ ഉയർത്തണമെന്നോ പൊതുമരാമത്ത് വകുപ്പ് മല്ലപ്പള്ളി സബ് ഡിവിഷൻ അധികൃതർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.എസ്.ഇ.ബി. മല്ലപ്പള്ളി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. മൂന്ന് കോടിയിലധികം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. എത്രയും പെട്ടെന്ന് വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാകണം എന്ന് ജനകീയസമിതി അവിശ്യപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ