തുരുത്തിക്കാട് ബി.എ.എം.കോളേജ് സ്ഥാപകനായ ബിഷപ്പ് എബ്രഹാമിന്റെ സ്മരണയ്ക്കായുള്ള പ്രഭാഷണം ഡിസംബർ അഞ്ചിന് നടക്കുമെന്ന് ഡോ. ജി.എസ്.അനീഷ്‌കുമാർ അറിയിച്ചു. രാവിലെ 10.30-ന് കോളേജ് ഹാളിൽ ചേരുന്ന യോഗത്തിൽ ഡോ. നൈനാൻ സജിത് ഫിലിപ്പാണ് പ്രഭാഷണം നടത്തുക. ബി.എ.എം. കോളേജ് സി.ഇ.ഒ. എബ്രഹാം ജെ.ജോർജ് അധ്യക്ഷത വഹിക്കും.