സിപിഐഎം മല്ലപ്പള്ളി ഏരിയാ സമ്മേളനം ഡിസംബർ 5 മുതൽ 9 വരെ കുന്നന്താനത്ത് നടക്കും എന്ന് ഏരിയ സെക്രട്ടറി ബിനു വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സമ്മേളനങ്ങളില്‍ സ്ഥാപിക്കാനുള്ള കൊടിമരം, പതാക, കപ്പി, കയര്‍ ജാഥകള്‍ ഡിസംബര്‍ 5ന് പ്രയാണം നടത്തും. ഡിസംബര്‍ 6, 7 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 9ന് നടക്കുന്ന റെഡ് വാളണ്ടിയര്‍ മാര്‍ച്ച്, പ്രകടനം എന്നിവയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം വൈകിട്ട് 5 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
പാർട്ടി ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു (ജില്ലാ സെക്രട്ടറി), രാജു ഏബ്രഹാം (സംസ്ഥാന കമ്മിറ്റി അംഗം), എ.പത്മകുമാർ (ജില്ലാ സെക്രട്ടറിയേറ്റ് അംഗം), പി ആർ പ്രസാദ് (ജില്ലാ സെക്രട്ടറിയേറ്റ് അംഗം), അഡ്വ: ആർ സനൽകുമാർ (ജില്ലാ സെക്രട്ടറിയേറ്റ് അംഗം), ഓമല്ലൂർ ശങ്കരൻ (ജില്ലാ സെക്രട്ടറിയേറ്റ് അംഗം) തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തുടർന്ന് 7 .30 ന് അലോഷി പാടുന്ന ഗസൽ സന്ധ്യ നടക്കും.
മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ്, കെ. പി. രാധാകൃഷ്ണൻ, സണ്ണി ജോൺസൺ, എസ്.വി സുബിൻ, ഹരികുമാർ, ഇ.കെ. അജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.