കുന്നന്താനം മഠത്തിൽക്കാവ്, അമ്പാടി പ്രദേശങ്ങളിൽ പന്നി ശല്യം രൂഷം. കൃഷിയിടങ്ങൾ ഉഴുതുമറിച്ച് പന്നിക്കൂട്ടങ്ങൾ മരച്ചീനി, വാഴ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങി എല്ലാത്തരം വിളകളും നശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ രാത്രികാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ വ്യാപകമായ നാശം വരുത്തിയിരിക്കുകയാണ്. രതീഷ് പൊയ്യക്കൽ, രാജൻ മാവുങ്കൽ, രാഘവൻപിള്ള പ്രീതാഭവൻ തുടങ്ങിയവരുടെ പാടത്തും പറമ്പിലുമുള്ള കൃഷികൾ മുഴുവൻ പന്നി നശിപ്പിച്ചു.
കുന്നന്താനത്ത് കൃഷിയിടങ്ങളിൽ പന്നി ശല്യം രൂഷം: കർഷകർ വലയുന്നു
0