തിരുവല്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവല്ലയിൽ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ച യുവാവിനെ മാന്നാർ പോലീസ് അറസ്റ്റുചെയ്തു.

തിരുവല്ല പൊടിയാടി പെരിങ്ങര വലിയപറമ്പിൽ അഭിനവ് (20) ആണ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റിലായത്.

പെൺകുട്ടിയുടെ ഭാവമാറ്റം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. 

മാന്നാർ പോലീസ് ഇൻസ്പെക്ടർ എം.സി. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ. സി.എസ്. അഭിരാം, ഗ്രേഡ് എസ്.ഐ. സുദീപ്, വനിതാ എ.എസ്.ഐ. തുളസി, സീനിയർ സിവിൽ പോലീസ് ഓഫീസർ സാജിദ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരിപ്രസാദ്, അൻസർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

2024 മേയിലും 2025 ജനുവരിയിലും പ്രതി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ