മല്ലപ്പള്ളി താലൂക്ക് ആശുപത്രി പുതിയ കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് നിർവ്വഹിച്ചു. വൈദുതി വകുപ്പ് വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ, ഡിഎംഒ ഡോ.എൽ. അനിതാകുമാരി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയുടെ ദീർഘകാല സ്വപ്നസാക്ഷാത്കാരമാണ് സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി സഹായത്തോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ ചെലവ് 50.45 കോടി രൂപയാണ്. അടിത്തറ ഉൾപ്പെടെ ആറു നിലയുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണചുമതല കെഎസ്ഇബി സിവിൽ വിഭാഗത്തിനാണ്.