തിരുവല്ലായിൽ പോ​ക്സോ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ


തി​രു​വ​ല്ലയിൽ ഇ​ൻ​സ്റ്റ​ഗ്രാം മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട പ​തി​നേ​ഴു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് താ​മ​സ​സ്ഥ​ല​ത്തുനി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വീ​ട്ടി​ലെ​ത്തി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​നെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ്പ്രം പൊ​ടി​യാ​ടി വൈ​ക്ക​ത്തി​ല്ലം വാ​ഴ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ നി​ധി​ന്‍ സു​രേ​ഷാ​ണ് (23) പി​ടി​യി​ലാ​യ​ത്.

16 ന് പുലർച്ചെ 1.30 നാണ് പെൺകുട്ടിയെ കാണാതായത്. പരാതിയെത്തുടർന്ന് തിരുവല്ല പോലീസ്  കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിൽ രാവിലെ 10 ന് ഇരുവരെയും യുവാവിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.

പെൺകുട്ടിയെ താമസസ്ഥലത്തുനിന്നും പുലർച്ചെ സ്കൂട്ടറിൽ കയറ്റിയാണ് ഇയാളുടെ വൈക്കത്തില്ലത്തെ വീട്ടിലെത്തിച്ചത്. തുടർന്ന് ഇയാളുടെ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തിൽ വച്ച്, പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ  കെ എസ് ധന്യ കുട്ടിയുടെ മൊഴിയെടുത്തു.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിരീക്ഷണത്തിൽ സൂക്ഷിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, പിന്നീട്  അറസ്റ്റും  രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​ സ​ന്തോ​ഷ്, എ​സ്ഐ​മാ​രാ​യ കെ.​എ​സ്.​ ധ​ന്യ, എ​സ്.​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​എ​സ്ഐ​മാ​രാ​യ ജ​യ​കു​മാ​ര്‍, ജോ​ജോ, സി ​പി ഓ​മാ​രാ​യ അ​ഖി​ല്‍ ജി .​നാ​ഥ്, ശ്രീ​മോ​ന്‍, മ​ഹേ​ഷ് എന്നിവർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ