പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി; മൂന്ന് വയസ്സുകാരൻ മരിച്ചു

കോട്ടയം പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി. മൂന്ന് വയസ്സുകാരൻ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കുറ്റിക്കല്‍ സെൻറ് തോമസ് എല്‍ പി സ്കൂളിന്റെ മതിലിലേക്കാണ് ഇടിച്ചു കയറിയത്. കുട്ടി ഇടിയുടെ ആഘാതത്തിൽ സീറ്റിന്റെ അടിയിലേക്ക് പോയതായി നാട്ടുകാർ.

മല്ലപ്പള്ളി സ്വദേശികളായ ടിനു - മെറിൻ ദമ്ബതികളുടെ മകൻ കീത്ത് തോമസ് (3) ആണ് അപകടത്തില്‍ മരിച്ചത്. കുറുപ്പന്തറയിൽ മെറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട വാഹനത്തിനുള്ളില്‍ ബന്ധുക്കളായ ഏ‍ഴ് പേരായിരുന്നു ഉണ്ടായിരുന്നത്. 

പ്രദേശവാസികള്‍ ഉടൻ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും. പരുക്കേറ്റ കാറിലെ യാത്രക്കാരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാത്യു, ശോശാമ്മ, മെറിൻ, ടിനു, കിയാൻ (9), ലൈസമ്മ എന്നിവരായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ